2021-ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കുടിയേറിയത് അമേരിക്കയിലേക്കാണ്, 78,284 പേർ. ഓസ്ട്രേലിയ (23,533), കാനഡ (21,597) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നിൽ
2021-ല്‍ 1.6 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ചൊവ്വാഴ്ച ലോക്സഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനു മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തവരുടെ കാര്യത്തില്‍, കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ലെ 85,256 പേര്‍ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനവാണു കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്്. അതേസമയം, 2019-ല്‍ 1.44 ലക്ഷം പേര്‍ എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവ് നാമമാത്രമാണ്.