ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയ് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ച ദിനങ്ങളില്‍ കത്തിയമര്‍ന്നത് നിരവധി വീടുകളും ഏക്കറുകണക്കിന് സസ്യജാലങ്ങളുമാണ്. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് ബ്രിട്ടനില്‍ 63 വീടുകളാണ് അഗ്നിക്ക് ഇരയായത്. അതില്‍ 41 എണ്ണവും ലണ്ടനിലാണ്. അതില്‍ 19 എണ്ണം കിഴക്കന്‍ ലണ്ടനിലെ വെന്നിംഗ്ടണ്‍ ഗ്രാമത്തിലും. ഡാഗെന്‍ഹാമില്‍ 14 വീടുകളും 25 വാഹനങ്ങളും കത്തിനശിച്ചു.
ലണ്ടന് പുറത്ത് സൗത്ത് യോര്‍ക്കഷയറിലെ ബാണ്‍സ്ലെയില്‍ ഒരു നിരയിലുള്ള ആറുവീടുകളാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. ഇവിടെ അഗ്നിശമന പ്രവര്‍ത്തകര്‍ എത്തുന്നതു വരെ വീട്ടുകാര്‍ തന്നെ ഹോസ്‌പൈപ്പുകളും ബക്കറ്റും ഒല്ലെ ഉപയോഗിച്ച് അഗ്നി അണക്കാന്‍ ശ്രമിച്ചിരുന്നു. റോത്തര്‍ഹാമിലെ മാള്‍ട്ട്ബിയില്‍ എട്ട് കെട്ടിടങ്ങളും കിവെടണ്‍ പാര്‍ക്കിനടുത്ത് മൂന്ന് കെട്ടിടങ്ങളും, വെസ്റ്റ് യോര്‍ക്ക്ഷയറിലെ ക്ലേടണില്‍ മൂന്ന് കെട്ടിടങ്ങളും അഗ്നിക്കിരയായി.
ബ്രിട്ടനില്‍ അനുഭവപ്പെട്ട കനത്ത ചൂടിന്റെ ഗൗരവം അറിയണമെങ്കില്‍ ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ വാക്കുകള്‍ മാത്രം കേട്ടാല്‍ മതി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകള്‍ക്ക് ശേഷം ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എന്നാണ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് വകുപ്പ് വക്താക്കള്‍ പറയുന്നത്. തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളിലായി തീയണക്കാന്‍ 110 ല്‍ അധികം അഗ്നിശമന വാഹനങ്ങളായിരുന്നു അയച്ചതെന്ന് വകുപ്പ് പറയുന്നു.
ഏതായാലും കടുത്ത ചൂടിന് ഒരു അവധി നല്‍കിക്കൊണ്ട് യു കെയുടെ ചിലഭാഗങ്ങളിലെങ്കിലും മഴയും ഇടിയും എത്തി. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിലുമായിരുന്നു ഇടിയോടുകൂടിയ മഴ ഉണ്ടായത്. ഇന്ന് ലണ്ടനിലും കനത്ത മഴ ഉണ്ടാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനെതിരെയുള്ള യെല്ലോ വാര്‍ണിംഗ് നല്‍കിയിട്ടുണ്ട്.രാജ്യത്തെ 34 മേഖലകളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കനത്ത മഴ വരുന്നത് എന്നത് ഏറെ അതിശയത്തോടെയാണ് ബ്രിട്ടീഷ് ജനത ചര്‍ച്ച ചെയ്യുന്നത്.
ഇത് യു കെയില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണെന്നാണ് ചില ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. താപനില കുറഞ്ഞതോടെ ആശ്വാസം പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ് പലരും ഈ അദ്ഭുത പ്രതിഭാസത്തെ പറ്റിയും പറയുന്നത്. അതേസമയം, പല ഭാഗങ്ങളിലും മഴ പെയ്‌തെങ്കിലും ഭൂമിയില്‍ എത്തിയില്ല എന്ന് മെറ്റ് ഓഫീസും പറയുന്നു. ഭൂതലത്തെ സ്പര്‍ശിക്കുന്നതിനു മുന്‍പ് തന്നെ മഴത്തുള്ളികള്‍ ചൂടില്‍ ബാഷ്പീകരിച്ചു പോവുകയായിരുന്നു.