12.5 C
London
Wednesday, December 18, 2024
HomeUniversitiesവിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും സുനകിന് കൈയടിച്ചവര്‍ക്ക് പാളിയോ

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും സുനകിന് കൈയടിച്ചവര്‍ക്ക് പാളിയോ

Date:

Related stories

ബ്രിട്ടനിൽ അമിത വേഗതയിൽ കാർ ഓടിച്ച മന്ത്രിക്ക് 6 മാസം ഡ്രൈവിങ് വിലക്ക്; 1,639 പൗണ്ട് പിഴ

ലണ്ടൻ ∙ ബ്രിട്ടനില്‍ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ മന്ത്രി...

വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക; യുകെയിൽ വാട്ടർ ചാർജ് ഏപ്രിൽ മുതൽ വർധിക്കും

സോമർസെറ്റ് ∙ യുകെയിൽ എല്ലാ മേഖലകളിലും ജീവിത ചെലവ് വർധിച്ചു നിൽക്കുമ്പോൾ...

ആഴ്ചയിൽ 4 ദിവസം ജോലിയുമായി 100 കമ്പനികൾ; ശമ്പളം കുറയില്ല

യു.കെയിലെ പല കമ്പനികളിലും ഇനി ഒരാഴ്ച നാല് ദിവസം ജോലിക്ക് പോയാൽ...

എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് വരുന്നവർക്ക് ആശ്വാസം

ന്യൂഡൽഹി∙ വിദേശയാത്രയ്ക്കുള്ള എയർ സുവിധ റജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡ്...

അവസാന റൗണ്ടിലും ഋഷി തന്നെ മുന്നിൽ…

ലണ്ടൻ ∙ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് എംപിമാർക്കിടയിലെ വോട്ടെടുപ്പിന്റെ...
spot_imgspot_img

ലണ്ടന്‍∙ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ അഭിമാനപുളകിതരായ ഇന്ത്യന്‍ യുവത്വത്തിന് തിരിച്ചടിയാകുമോ സുനകിന്റെ പുതിയ തീരുമാനങ്ങള്‍. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് സുനക് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗുണനിലവാരമില്ലാത്ത കോഴ്‌സുകള്‍ക്കു ചേരുന്ന വിദ്യാര്‍ഥികള്‍ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സുനകിന്റെ ഓഫിസ് അറിയിച്ചത്. പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്ക് വീസ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാകും സുനകിന്റെ പുതിയ തീരുമാനങ്ങള്‍. അടുത്തിടെ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. കോവിഡാനന്തരം ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് പഠനത്തിനു പോയിരിക്കുന്നത്.

എന്നാല്‍ ഗുണനിലവാരമില്ലാത്ത ഡിഗ്രി ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ തീരുമാനമുണ്ടായാല്‍ പല സര്‍വകലാശാലകള്‍ക്കും വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടിയേറ്റ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാജ്യപുരോഗതിക്കു തടസമാകുമെന്ന് സാമ്പത്തികവിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലികമായി എത്തുന്ന വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്നാണ് ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നതെന്ന് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) പുറത്തുവിട്ട കണക്കില്‍ പറയുന്നു. 2021ല്‍ 1,73,000 ആയിരുന്ന കുടിയേറ്റം ഈ വര്‍ഷം 5,04,000 ആയാണ് ഉയര്‍ന്നത്. അതായത് 3,31,000ത്തിന്റെ വര്‍ധന. ചൈനക്കാരെ പിന്തള്ളി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ യുകെയിലേക്ക് എത്തിയതോടെയാണ് വന്‍വര്‍ധനവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വീസ കാലാവധി കഴിഞ്ഞും യുകെയില്‍ തങ്ങുന്നത് തടയണമെന്ന് ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രവര്‍മാന്‍ സുനകിനോട് ആവശ്യപ്പെടിരുന്നു. ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ രാജ്യത്ത് തുടരുന്നത് ഇന്ത്യന്‍ കുടിയേറ്റക്കാരാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Latest stories

spot_img

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!